Ultimate magazine theme for WordPress.

IET നേതൃത്വം നൽകുന്ന ഫെയ്ത്ത് ഫെസ്റ്റിവൽ ഡിസംബർ 16, 17 തീയതികളിൽ

46

കോട്ടയം. ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ഗോൾഡൻ ജൂബിലി വർഷമായ ഈ വർഷം കോട്ടയം ഓഫീസ് ഒരുക്കുന്ന ഫെയ്ത്ത് ഫെസ്റ്റിവൽ ഡിസംബർ 16, 17 (വെള്ളി, ശനി) തീയതികളിൽ കോട്ടയം ചാലുകുന്ന് സി എസ് ഐ കത്തീഡ്രലിന് സമീപം സ്ഥിതി ചെയ്യുന്ന ബെഞ്ചമിൻ ഡെയിലി ഹാളിൽ വച്ച് നടക്കും.

ഐഇടി സ്ഥാപകനായ ബ്രദർ പി.ജി വർഗീസ്, ലില്ലി വർഗീസ് എന്നിവർ പങ്കെടുക്കും. 17ന് ശനിയാഴ്ച 4 മണിക്ക് സഭകൾ നേരിടുന്ന വെല്ലുവിളികൾ എന്ന പേരിലുള്ള സെമിനാറിൽ ബ്രദർ പി.ജി വർഗീസും സാം.സി    ശാമുവേലും പങ്കെടുക്കും.