കൊച്ചി. ഷോപ്പിംഗ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നത് തടയാൻ സംസ്ഥാന സർക്കാരിൻറെ ഇടപെടൽ.
മുനിസിപ്പൽ ആക്ട് പ്രകാരം വാണിജ്യ കച്ചവട സ്ഥാപനങ്ങളുടെ ആകെ വിസ്തീർണത്തിന്റെ നിശ്ചിത അളവ് പാർക്കിംഗ് ഏരിയക്കായി മാറ്റി വയ്ക്കേണ്ടതാണ്. എന്നാൽ ഈ സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ല. പഞ്ചായത്തീരാജ് നിയമത്തിലും പാർക്കിംഗ് ഫീസ് സംബന്ധിച്ച് വ്യവസ്ഥ ഇല്ല.
മാളുകളിൽ ഫീസ് നൽകാതെ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരാതികളിൽ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി എംപി ഗോവിന്ദൻ നിയമസഭയിൽ വ്യക്തമാക്കി.