Ultimate magazine theme for WordPress.

എലിസബത്ത് രാജ്ഞി അന്തരിച്ചു

42
എലിസബത്ത് രാജ്ഞി അന്തരിച്ചു
ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. സ്കോട്ട് ലാൻഡിലെ ബമോറൽ കൊട്ടാരത്തിൽ ആയിരുന്നു അന്ത്യം. കിരീട ധാരണത്തിന്റെ എഴുപതാം വർഷത്തിലാണ് രാജ്ഞി വിടവാങ്ങുന്നത്.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. 
 

1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു. സ്കോട്ട്‍ലൻഡിലെ  കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും ബാൽമോർ കൊട്ടാരത്തിലുണ്ട്.